ബഹ്‌റൈനിൽ ഭാ­ര്യയെ­ മർ­ദ്ദി­ച്ച് അബോ­ധാ­വസ്ഥയി­ലാ­ക്കി­യ ആൾ അറസ്റ്റിൽ


മനാമ : മുഹറഖ് ഗവർണറേറ്റിലെ ഷോപ്പിംഗ് മാളിൽ െവച്ച് ഭാര്യയെ മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ദിയാർ അൽ മുഹറഖിലെ ഡ്രാഗൺ സിറ്റി മാളിന് സമീപത്ത് വെച്ച് യുവതിയെ മർദ്ദിച്ചവശയാക്കി കടന്നു കളഞ്ഞ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ മർദ്ദിച്ച് അബോധാവസ്ഥയിലാക്കി കാറിൽ ഉപേക്ഷിച്ച ശേഷം പ്രതി കടന്നുകളയുകയായിരുന്നു. യുവതിയെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് യുവതിയുടെ അഭിഭാഷകൻ എബ്റ്റിസാം അൽ സബഗ് സ്ഥിരീകരിച്ചു. 

യുവതി സമഹീജ് പോലീസ് േസ്റ്റഷനിൽ പരാതി നൽകിയ ഉടൻ തന്നെ ഭർത്താവിനെ അറസ്റ്റ് ചെയ്തതായും സബഗ് പറഞ്ഞു. ദന്പതികൾ തമ്മിൽ ചില പ്രശ്നങ്ങളുണ്ടെന്നും ഇവരുടെ കേസ് കോടതിയിൽ എത്തിയിട്ടുണ്ടെന്നും അറ്റോർണി അറിയിച്ചു.

You might also like

  • Straight Forward

Most Viewed