ആദ്യഫല പെ­രു­ന്നാൾ ഒക്ടോ­ബർ 27ന്


മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ മാസം 27ന്‌ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച്‌ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ മാതൃ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ആഘോഷപൂർ‍വ്വം നടത്തപ്പെടുന്ന ആദ്യഫല പെരുന്നാൾ ദേവാലയത്തിൽ രാവിലെ 7:30ന്‌ ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 10 മണിക്ക് സമാജത്തിൽ‍ വെച്ച് കത്തീഡ്രൽ വികാരി റവ. ഫാദർ എം.ബി ജോർ‍ജ്ജ്, സഹ. വികാരി റവ. ഫാദർ‍ ജോഷ്വാ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കും.

ആദിമ സഭയിൽ കൊയ്ത്തിന്റെ ഉത്സവമായിട്ടുള്ള പെരുന്നാളായിട്ടാണ്‌ ഓർ‍ത്തഡോക്സ് സഭ ആദ്യഫല പെരുനാളിനെ കൊണ്ടാടുന്നതെന്നും തിരക്കേറിയ പ്രവാസ ജീവിത്തിനിടയിൽ സ്നേഹത്തിന്റെയും പങ്കിടലിന്റെയും ഒത്തൊരുമയുടെയും അനുഭവങ്ങൾ പങ്കുവയ്ക്കാൻ ഉള്ള വേദിയായി സഭാവിശ്വാസികൾ ഈ പെരുന്നാൾ ഏറ്റെടുക്കുന്നു എന്നും ഭാരവാഹികൾ പറഞ്ഞു.

വിവിധതരം ഗെയിമുകൾ, ഫുഡ്സ്റ്റാളുകൾ, ഗാനമേള, വടംവലി മത്സരം തുടങ്ങിയ വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വൈകീട്ട് നാല്‌ മണി മുതൽ ആദ്യഫല ലേലവും തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും നടക്കും. ജെയ്സൺ ആറ്റുവ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ജിമ്മിക്കികമ്മൽ’ എന്ന കോമഡി സ്കിറ്റും ആഘോഷത്തോടൊപ്പം ഉണ്ടാകും. 

എല്ലാവരും പെരുന്നാളിൽ പ്രാർത്ഥനാപൂർവ്വം പങ്ക് ചേരണമെന്ന് കത്തീഡ്രൽ വികാരി റവ. ഫാദർ‍ എം.ബി ജോർജ്, സഹവികാരി റവ. ഫാദർ ജോഷ്വാ എബ്രഹാം എന്നിവർ അറിയിച്ചു. കത്ത്രീഡൽ ട്രസ്റ്റീ ജോർ‍ജ്ജ് മാത്യു, സെക്രട്ടറി രഞ്ചി മാത്യു, ആദ്യഫല പെരുനാൾ ജനറൽ കൺവീനർ എബി കുരുവിള, സെക്രട്ടറി സുമേഷ് അലക്സാണ്ടർ, ജോയിന്റ് കൺവീനർ ജേക്കബ് ജോൺ‍, മോൻസി ഗീവർഗീസ്, പബ്ലിസിറ്റി കൺവീനർ ജോസ് കോശി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed