കുവൈത്തിൽ കുടുങ്ങിയ 300 ഇന്ത്യൻ നഴ്സുമാർക്ക് ആരോഗ്യമന്ത്രാലയത്തിൽ നിയമനം

കുവൈത്ത് സിറ്റി : നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് വിവാദത്തെ തുടർന്ന് കുടുങ്ങിയ 588 ഇന്ത്യൻ നഴ്‌സുമാരിൽ 300 പേർക്ക് സിവിൽ സർവ്വീസ് കമ്മീഷന്റെ അനുമതിയോടെ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽ നിയമനം. കൂടാതെ ഇക്കൊല്ലം ഏപ്രിൽ മുതൽ ഈ മാസം വരെ സർക്കാർ സർവ്‍വീസിൽ നിന്ന് 935 വിദേശികളെ പിരിച്ച് വിട്ടതായും കുവൈത്ത് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അറിയിച്ചു.
കുവൈത്ത് സ്റ്റാറ്റ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വാർത്താ സമ്മേളനത്തിലാണ് 2017ൽ 935 വിദേശികളെ സർവ്വീസിൽ നിന്ന് ഒഴിവാക്കിയതായും കുടുങ്ങിയ 300 ഇന്ത്യൻ നഴ്‌സുമാരെ ആരോഗ്യമന്ത്രാലയത്തിൽ നിയമിച്ചതായും അറിയിച്ചത്. 2017ൽ സർക്കാർ സർവ്വീസിലും സ്വകാര്യമേഖലയിലും സ്വദേശികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടുണ്ട്. പൊതുമേഖലയിൽ സ്വദേശികളുടെ എണ്ണം 252,580 ആയി.