ഇന്ത്യൻ സ്‌കൂൾ തരംഗ് 2017ന് തിരി തെളിഞ്ഞു


മനാമ : ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവം ‘തരംഗ് 2017’ന് ഇന്ന് ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിൽ തിരി തെളിഞ്ഞു. ഇനി അഞ്ച് ദിവസം കലയുടെ രാപ്പകലുകൾ സമ്മാനിക്കുന്ന യുവജനോത്സവത്തിൽ 126 ഇനങ്ങളിൽ മുവ്വായിരത്തിലേറെ വിദ്യാർത്ഥികൾ സംബന്ധിക്കും. ഇന്നലെ വൈകീട്ട് ആറ് മണിക്ക് ഇസാടൗണിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ േസ്റ്റജ് ഇനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നടന്നു. തുടർന്ന് അറബിക് നൃത്തം, ഹിന്ദി പ്രസംഗ മത്സരങ്ങൾ നടന്നു. അഞ്ച് വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ സപ്തംബർ 28ന് (വ്യാഴാഴ്ച) നടക്കും. ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ/കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും.

കഴിഞ്ഞ ഒരാഴ്ച്ചയായി വിദ്യാർത്ഥികൾ േസ്റ്റജ് ഇതര രചനാ മത്സരങ്ങളിളിലും ഗ്രൂപ്പ് ഇനങ്ങളിലേയ്ക്കുള്ള പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ട് വരികയായിരുന്നു. വിദ്യാർത്ഥികളിൽ കലാ നൈപുണ്യവും നേതൃപാടവവും വളർത്തുന്നുന്നതിന്റെ ഭാഗമായി ഈ കലോത്സവത്തിൽ ഹൗസ് സന്പ്രദായമാണ് ഇന്ത്യൻ സ്‌കൂൾ പിന്തുടരുന്നത്. വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി.വി രാമൻ എന്നീ ഗ്രൂപ്പുകളാണ് കലോത്സവത്തിൽ കിരീടം ചൂടാൻ മത്സരിക്കുന്നത്. 

ആറ് മുതൽ 17 വയസു വരെയുള്ള വിദ്യാർത്ഥികളെ എ/ബി/സി/ഡി എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളിലായി തിരിച്ചാണ് മത്സരം. േസ്റ്റജ്/നോൺ േസ്റ്റജ് ഇനങ്ങളിലായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾ കലാശ്രീ/കലാപ്രതിഭ പുരസ്കാരങ്ങൾക്ക് അർഹരാവും.

കുറ്റമറ്റ രീതിയിലും വേഗത്തിലും ഫലപ്രഖ്യാപനം നടത്താനായി പ്രത്യേക സോഫ്റ്റ്−‍വെയർ ഇന്ത്യൻ സ്‌കൂൾ തയ്യാറാക്കിയിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു. ഈ വർഷം ഗ്രൂപ്പ് ഇനങ്ങളിലെ ജേതാക്കൾക്ക് മത്സരം കഴിഞ്ഞ ഉടൻ തന്നെ വേദിയിൽ ട്രോഫികൾ വിതരണം ചെയ്യും. വ്യക്തിഗത ഇനങ്ങളിലെ ജേതാക്കൾക്ക് സപ്തംബർ 28ന് നടക്കുന്ന ഫിനാലെയിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യുക. ഇവ ഏറ്റുവാങ്ങാനായി അന്ന് വൈകീട്ട് ടാഗോർ ബ്ലോക്കിലെ നിശ്ചിത മുറികളിൽ ജേതാക്കൾ റിപ്പോർട്ട് ചെയ്യണം. ഏകദേശം 800ഓളം ട്രോഫികളാണ് കൗമാര പ്രതിഭകളെ കാത്തിരിക്കുന്നത്.

നിഷ്പക്ഷമായ വിധി നിർണ്ണയം ഉറപ്പാക്കാൻ ഇന്ത്യയിൽ നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള വിധി കർത്താക്കൾ സ്‌കൂളിൽ എത്തും. യാതൊരു പരാതികൾക്കും ഇടനൽകാതെ അടുക്കും ചിട്ടയോടെയും കലോത്സവം നടത്താൻ സ്‌കൂൾ പ്രതിജ്ഞാ ബദ്ധമാണെന്ന് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. അതാത് മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിധികർത്താക്കളെ കലോത്സവത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവത്തിനായി ഇസാടൗണിലെ സ്‌കൂൾ ക്യാന്പസ് അണിഞ്ഞൊരുങ്ങി. പ്രകൃതി സൗഹൃദ സന്ദേശം നൽകി റീസൈക്ലിങ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് സ്‌കൂൾ ക്യാന്പസ് അണിയിച്ചൊരുക്കിയത്. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്‌കൂൾ പ്രിൻസിപ്പൽ ചീഫ് കൺവീനറും പ്രിൻസിപ്പൽമാർ ജനറൽ കൺവീനറുമായും വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed