പ്രധാ­നമന്ത്രി­യു­ടെ­ പേ­രിൽ അന്താ­രാ­ഷ്ട്ര പു­രസ്കാ­രം ഏർ­പ്പെ­ടു­ത്തണമെ­ന്ന് നി­ദ്ദേ­ശം


മനാമ : പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ പേരിൽ അന്താരാഷ്ട്ര അവാർഡ് ഏർപ്പെടുത്തണമെന്ന് അറബ് പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കറും കൗൺസിൽ ഓഫ് ഡെമോക്രാറ്റിക് എംപിയുമായ അഡെൽ അൽ അസോമി നിർ‍ദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നതിനായാണിത്. സമാധാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളും സംഘടനകളും അദ്ദേഹത്തെ പ്രശംസിച്ചതായും അഡെൽ അൽ അസോമി പറഞ്ഞു. സമാധാനം, സഹിഷ്ണുത, വൈവിധ്യം എന്നിവയുടെ പാരന്പര്യം ഉയർത്തിപ്പിടിക്കുന്നതിന് ഫെഡറേഷൻ ഓഫ് വേൾഡ് പീസ് ആന്റ് ലവിന്റെ പുരസ്കാരം നേടിയ പ്രധാനമന്ത്രിയെ അസോമി അഭിനന്ദിക്കുകയും ചെയ്തു. 

സമാധാനം, സഹിഷ്ണുത, സ്നേഹം, സൗഹാർദ്ദം, സുരക്ഷ, സമൃദ്ധി എന്നിവയെ ശക്തിപ്പെടുത്തുന്നതിന് അറബ് അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രി സംഭാവനകൾ നൽകിയിട്ടുണ്ട്. ബഹ്‌റൈന്റെ പ്രധാനമന്ത്രിയായ എച്ച്ആർഎച്ച് പ്രിൻസ് ഖലീഫ ബിൻ സൽമാൻ മറ്റുള്ളവർക്ക് മാതൃകയാണ്. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേട്ടങ്ങൾക്ക് അൽ−അസോമി നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed