മൾ­ട്ടി­പ്പിൾ സ്‌ക്ലി­റോ­സിസ് ചി­കി­ത്സയ്ക്ക് സഹാ­യകമാ­യേ­ക്കാ­വു­ന്ന പു­തി­യ കണ്ടെ­ത്തൽ


മനാമ : മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് ചികിത്സ മെച്ചപ്പെടുത്തുന്നതിന് സഹായകരമായ കണ്ടുപിടിത്തം നടത്തിയതായി ബഹ്‌റൈൻ മെഡിക്കൽ ഗവേഷകർ അറിയിച്ചു. പ്രിൻസസ് അൽ−ജവ്റ സെന്റർ ഫോർ മോളിക്യുലർ മെഡിസിൻ ആന്റ് ഇൻഹെറേറ്റഡ് ഡിസോർഡേഴ്സ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഒന്നിലധികം സ്‌ക്ലിറോസിസ് രോഗികളിൽ കാണപ്പെട്ട അഞ്ച് ജീനുകളെക്കുറിച്ചായിരുന്നു പഠനം. സെൻട്രൽ നാർവസ് സിസ്റ്റത്തിനെ (സിഎൻഎസ്) ബാധിക്കുന്ന രോഗമാണ് മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് (എം എസ്). ചെറുപ്പക്കാരെ ബാധിക്കുന്ന രോഗം കാലക്രമേണ വൈകല്യങ്ങൾക്ക് കാരണമാകും.

പരിസ്ഥിതി കാരണങ്ങളും അജ്ഞാതമായ ജനിതക വ്യതിയാനങ്ങളും മൂലം അറേബ്യൻ ഗൾഫ് മേഖലയിൽ മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് ഇപ്പോൾ വളരെ കൂടുതലാണ്. ബഹ്‌റൈനിലെ മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് രോഗികളിൽ ജനിതകമാതൃകകളുടെ പ്രോട്ടീൻ അളവുകൾ കണക്കിലെടുത്താണ് ഗവേഷണങ്ങൾ നടത്തിയത്.

ജനിതക പ്രക്രിയകൾ പരിശോധിക്കാൻ മൈക്രോഅറേ എന്ന പുതിയ രീതി നിലവിൽ വന്നിരുന്നു. ബഹ്‌റൈൻ സ്വദേശികളായ 88 മൾട്ടിപ്പിൾ സ്‌ക്ലിറോസിസ് രോഗികളിൽ നിന്നുള്ള രക്ത സാംപിളുകളാണ് സാൽമനിയ മെഡിക്കൽ കോംപ്ലക്സിൽ പരിശോധിച്ചത്. 47,000 ജീനുകളിൽ പരിശോധിച്ചതിൽ 15,480 ജീനുകളിൽ ടിഎൻഎഫ്− എഐപി 6, ഐഎൽ −1ആർഎ, ഒഎഎസ്എൽ, സി.എൽ.സി, ഡോക്ക് 4 എന്നിവയുടെ പ്രക്രിയ മനസ്സിലാക്കാനും ചികിത്സാ പ്രതികരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനും കഴിഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed