ബഹ്‌റൈൻ - ഇന്ത്യ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി

മനാമ : ബഹ്‌റൈൻ വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.
ന്യൂയോർക്കിന്റെ ആസ്ഥാനത്ത് വെച്ചു നടന്ന ഐക്യരാഷ്ട്രസഭയുടെ 72ാം പൊതു യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇരു മന്ത്രിമാരും ചർച്ച നടത്തിയത്. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളിലെ ജനങ്ങളുടെയും നേട്ടത്തിനായി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും പരസ്പരം സംയുക്ത സഹകരണത്തിൽ കൈവരിച്ച നേട്ടങ്ങളെപ്പറ്റിയും, വിവിധ വേദികളിലെ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളിൽ ഇരു രാജ്യങ്ങളും സഹകരിച്ചതിനെപ്പറ്റിയും ഇരുനേതാക്കളും ചർച്ച ചെയ്തു. പരസ്പര ആശങ്കയുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലെ വീക്ഷണങ്ങളും യോഗത്തിൽ കൈമാറി.