വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി

കൊച്ചി : മലബാർ സിമന്‍റ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്വത്തുകൾ എൻഫോഴ്സ്മെന്റ് കണ്ടുകെട്ടി. 23 കോടിയോളം മൂല്യമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലെ രാധാകൃഷ്ണന്‍റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. 2003−2007 കാലയളവിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച അഞ്ച് അഴിമതിക്കേസുകളിലെ പണമിടപാടുകളിലാണ് അന്വേഷണം നടക്കുന്നത്.
നേരത്തെ എൻഫോഴ്സ്മെന്‍റ് രാധാകൃഷ്ണന്‍റെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. 2004−2008 കാലയളവിൽ സന്പാദിത്തിച്ച സ്വത്തുകളാണ് കണ്ടുകെട്ടിയത്. ഈ കാലയളവിലാണ് മലബാർ സിമന്‍റിൽ ഏറ്റവും വലിയ അഴിമതി നടന്നതും. കണ്ടുകെട്ടിയതിൽ ഹോട്ടലുകളും ഫ്ലാറ്റുകളും ഉൾപ്പെടുന്നു.