ഖത്തറിൽ അറസ്റ്റി­ലാ­യ മത്സ്യത്തൊ­ഴി­ലാ­ളി­കൾ­ക്ക് അഭി­ഭാ­ഷകരെ­ നി­യമി­ച്ചു­


മനാമ : ഖത്തറിൽ അറസ്റ്റിലായ ബഹ്‌റൈനിൽ നിന്നുള്ള 19 മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാൻ ബഹ്‌റൈൻ സർക്കാർ അഭിഭാഷകരെ നിയമിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവർക്ക് എല്ലാ നിയമ പരിരക്ഷകൾ ലഭ്യമാക്കാനുമുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഉറപ്പു നൽകി.

ഖത്തർ അധികൃതർ ഈ മാസം ആദ്യം മൂന്ന് ബോട്ടുകളിൽ നിന്നായി 16 നാവികരെ പിടികൂടിയിരുന്നു എന്ന് തിങ്കളാഴ്ച കോസ്റ്റ് ഗാർഡ് കമാൻഡർ ബ്രിഗേഡിയർ അലാ സിയാദി നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്കും പിടിച്ചെടുക്കപ്പെട്ട മത്സ്യബന്ധന ബോട്ടുകൾക്കും എതിരെ നിയമ നടപടികൾ തുടരുമെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഖത്തർ പിടിച്ചെടുത്ത ബഹ്‌റൈൻ മത്സ്യബന്ധന ബോട്ടുകളുടെ എണ്ണം 15 ആയിട്ടുണ്ടെന്ന് ബ്രിഗേഡിയർ അലാ സിയാദി സ്ഥിരീകരിച്ചു. ഇക്കാര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി അന്താരാഷ്ട്ര കൺവെൻഷനുകൾക്ക് അനുസൃതമായ നിയമ നടപടിക്രമങ്ങൾ സ്വീകരിക്കും. തീരസംരക്ഷണ സേന ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed