സൗദിയിൽ സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവാദം


റിയാദ് : സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് സ്പോർട്സ് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവാദം ലഭിച്ചു. ഫുട്ബോൾ മത്സരങ്ങൾക്കായി ഉപയോഗിച്ചുവരുന്ന റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ ആണ് സ്ത്രീകൾക്ക് പ്രവേശനാനുമതി ലഭിച്ചത്. നേരത്തെ ഈ വേദിയിൽ പുരുഷന്മാർക്ക് മാത്രമായിരുന്നു പ്രവേശനം ഉണ്ടായിരുന്നത്. ഇനി ഇവിടെ കുടുംബ സമേതം ഇരുന്നു കളി കാണാനാകും .
 
40,000 പേർക്കുള്ള ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിൽ തയാറാക്കിയിട്ടുള്ളതെന്ന് സൗദിയുടെ ഔദ്യോഗിക വാർത്താ ഏജൻസി ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ രാജ്യത്ത് കർശനമായ നിയമങ്ങളാൽ സ്ത്രീകളെ കായിക രംഗങ്ങളിൽ നിന്നും വിലക്കിയിയിരുന്നു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed