ഖത്തർ എയർ­വേ­യ്സ്‌ ജീ­വനക്കാ­രു­ടെ­ അവകാ­ശങ്ങൾ സംരക്ഷി­ക്കണമെ­ന്ന് ആവശ്യം


മനാമ : ഖത്തർ എയർവെയ്സിൽ ജോലി ചെയ്യുന്ന ബഹ്‌റൈൻ ജീവനക്കാരെ പിൻവലിക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. ഖത്തർ എയർവെയ്സിലെ ജീവനക്കാരെ ഉടൻ പിരിച്ചു വിടരുതെന്നും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) ഖത്തർ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള ഖത്തർ എയർവെയ്സിനോട് ആവശ്യപ്പെട്ടു.

അന്തർദേശീയ മനുഷ്യാവകാശാവകാശ നിയമ പ്രകാരം തൊഴിലാളികൾക്ക്  മാന്യമായ ജോലി ലഭിക്കാനുള്ള അവകാശം, മനുഷ്യാവകാശം, കുടുംബ സ്ഥിരതയ്ക്കുള്ള അവകാശം എന്നിവയുണ്ട്. അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രതിപാദിക്കുന്ന സാന്പത്തിക, സാമൂഹ്യ, സാംസ്കാരിക അവകാശങ്ങൾ തൊഴിലാളികൾക്കുണ്ടെന്ന് എൻ.ഐ.എച്ച്.ആർ പറഞ്ഞു. എയർപോർട്ടിലെ ബഹ്‌റൈൻ സ്വദേശികളായ 27 ജീവനക്കാരുടെ സേവനങ്ങൾ ആവശ്യമില്ലെന്ന് കന്പനി മാനേജർ അറിയിച്ചതിനെത്തുടർന്നാണ് എൻ.ഐ.എച്ച്.ആർ പ്രസ്താവന പുറത്തിറക്കിയത്.

ബാങ്കുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും സാന്പത്തിക ബാധ്യതകൾ ഉണ്ടെന്നും ഇതിനുപുറമെ സാധാരണ ചിലവുകൾക്കും പണം ആവശ്യമാണെന്നും അതിനാൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്നും ജീവനക്കാർ അധികാരികളോട് അപേക്ഷിച്ചിട്ടുണ്ട്. എയർലൈൻ മാനേജ്മെന്റ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം 27 ജീവനക്കാർക്ക് നാളെയാണ് കന്പനിയിൽ ജോലിചെയ്യാനുള്ള അവസാനദിനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed