ദാറുൽ ഈമാൻ പൊതുസമ്മേളനം സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈമാൻ കേരളാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസം, അതിജിവനം:ചരിത്രം, വർത്തമാനം എന്ന വിഷയത്തെ ആസ്പദമാക്കി പൊതുസമ്മേളനം സംഘടിപ്പിച്ചു. യുവപണ്ഠിതനും പ്രഭാഷകനുമായ നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. മൂല്യങ്ങളെ മുറുകെപ്പിടിക്കുകയും നന്മയുടെ പ്രതിനിധാനങ്ങളാവുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ ജമാൽ നദ്−വി ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എം.എം സുബൈർ സ്വാഗതം പറഞ്ഞു. അബ്ബാസ് മലയിൽ നന്ദി പറഞ്ഞു. യൂനുസ് സലീം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഇ.കെ സലീം, സി. ഖാലിദ്, സി.എം മുഹമ്മദലി, ജാസിർ വടകര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.