725 ട്രക്കുകൾ നിയമലംഘനം നടത്തിയതായി ഗതാഗത വകുപ്പ്

മനാമ : വിവിധ തരത്തിലുള്ള റോഡ് നിയമങ്ങൾ തെറ്റിച്ചതിന് 725ഓളം ട്രക്ക് ഡ്രൈവർമാർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായി ട്രാഫിക് ജനറൽ ഡയറക്ടർ കേണൽ ഷെയ്ഖ് അബ്ദുൾ റഹ്മാൻ അബ്ദുവഹാബ് അൽ ഖലീഫ അറിയിച്ചു.
നിരോധിത സമയങ്ങളിൽ ട്രക്ക് ഓടിക്കുക, സുരക്ഷിതമല്ലാത്ത രീതിയിൽ സാധനങ്ങൾ കയറ്റിക്കൊണ്ടുപോവുക, പരിധിയിൽ കൂടുതൽ ഭാരം കയറ്റുക, അമിതവേഗത, ഓവർടെയ്ക്കിങ് തുടങ്ങിയ വിവിധ നിയമലംഘനങ്ങൾക്കാണ് ട്രക്ക് ഡ്രൈവർമാർക്കെതിരെ കേസ് ചാർജ്ജ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതു സുരക്ഷ കണക്കാക്കി നിരവധി സ്ഥലങ്ങളിലാണ് വാഹന പരിശോധനകളും കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുള്ളത്. പൊതുജനങ്ങൾ ഇതുമായി സഹകരിക്കണം. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുള്ളതായി കേണൽ അറിയിച്ചു.