സമാധാന സഹവർത്തിത്വ പരിപാടിയിൽ ബഹ്‌റൈൻ പോലീസ് ബാൻഡ്

മനാമ : ലോസ് ആഞ്ചൽസിൽ നടന്ന സമാധാന സഹവർത്തിത്വ പരിപാടിയിൽ ബാൻഡ് സംഗീതം പൊഴിച്ചത് ബഹ്‌റൈൻ പോലീസ് ബാൻഡ്. സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ബഹ്‌റൈൻ രാജാവിനെ പ്രതിനിധീകരിച്ച് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ സംബന്ധിച്ച പരിപാടിയിലാണ് ബഹ്‌റൈൻ പോലീസിന്റെ ബാൻഡ് വാദ്യം മുഴങ്ങിയത്.
ഹമദ് രാജാവിന്റെ രക്ഷാധികാരത്തിന് കീഴിലുള്ള ബഹ്റൈൻ ഡിക്ലറേഷനും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ ഇന്റർഫെയ്‌ത് ഡയലോഗ് ആന്റ് പീസ്‌ഫുൾ കോഎക്സിസ്റ്റൻസും ചേർന്നാണ് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ ഈ പരിപാടി സംഘടിപ്പിച്ചത്. ബഹ്‌റൈൻ പോലീസ് ബാൻഡ് കമാണ്ടർ മേജർ ജനറൽ മുബാറക് നജിം ആണ് ബാൻഡിനെ നയിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യ ദിനത്തിലും ബഹ്‌റൈൻ പോലീസ് ബാൻഡിന്റെ പരേഡ് വളരെയേറെ ശ്രദ്ധ നേടിയിരുന്നു. നിരവധി മലയാളി കലാകാരന്മാർ ഉൾപ്പെട്ടതാണ് ബഹ്‌റൈനിലെ പോലീസ് ബാൻഡ്.