ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ

മനാമ : ഭാര്യയെ ക്രൂരമായി മർദ്ദിച്ച സ്വദേശി ഭർത്താവ് അറസ്റ്റിലായി. സിറിയൻ യുവതിയായ സ്വന്തം ഭാര്യയെ മർദ്ദിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ആക്രമണത്തിൽ മാരകമായി മുറിവേറ്റ യുവതി സാൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലാണ്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. തനിക്കേറ്റ ക്രൂര പീഡനത്തെക്കുറിച്ച് യുവതി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
ഭർത്താവ് പലപ്പോഴും നിസാര കാരണങ്ങളെച്ചൊല്ലി തന്നെ പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി ഓൺലൈനിൽ പോസ്റ്റുചെയ്ത വീഡിയോയിൽ പറയുന്നത്. ഭർത്താവ് മക്കളെ ഒളിപ്പിച്ചുവെച്ചു, എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ മർദ്ദിച്ചശേഷം ഭർത്താവ് കുട്ടികളുമായി രക്ഷപ്പെടാൻ ശ്രമിച്ചതായും യുവതി പറയുന്നു. യുവതിയുടെ തല പലതവണ ഭിത്തിയിൽ ഇടിപ്പിച്ചതായും അവർ അബോധാവസ്ഥയിലായെന്നും അവരുടെ സഹോദരി പറഞ്ഞു.