ബഹ്‌റൈൻ - സൗദി സംയുക്ത നാവികാഭ്യാസം നടത്തും

മനാമ : ബഹ്‌റൈൻ നാവിക സേനയും സൗദി അറേബ്യൻ നാവിക സേനയും ചേർന്ന് നാവികാഭ്യാസം നടത്തുമെന്ന് അധികൃതർ അറിയിച്ചു. നാളെ മുതൽ സപ്തംബർ 20 വരെ ദമാമിൽ െവച്ചാണ് പരിപാടി. ഗൾഫ് സമാധാന ഉടന്പടിയുടെ ഭാഗമായി ഇരുരാജ്യങ്ങൾ തമ്മിലുള്ള സുരക്ഷാ കാര്യങ്ങളും സമുദ്ര മേഖല സംബന്ധിച്ച പരസ്പര സഹകരണവും ഇത്തരം പരിപാടികളിലൂടെ കൂടുതൽ ദൃഢമാക്കുകയാണ് ഉദ്ദേശമെന്ന് അധികൃതർ അറിയിച്ചു.