മദ്യവിൽപ്പന സംഘത്തെ അറസ്റ്റ് ചെയ്തു

മനാമ : അനധികൃതമായി മദ്യവിൽപ്പന നടത്തിയതിന് ഏഷ്യൻ വംശക്കാരായ സംഘത്തെ അറസ്റ്റ് ചെയ്തതായി സെൻട്രൽ ഡയറക്ടർ ഓഫ് ക്യാപ്പിറ്റൽ ഗവർണറേറ്റ് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.