ഗതാഗത മന്ത്രാലയം 2017ന്റെ ആദ്യപകുതിയിൽ കൈകാര്യം ചെയ്തത് 1,188,161 അപേക്ഷകൾ

മനാമ : 2017ന്റെ ആദ്യ പകുതി ആകുന്പോഴേയ്ക്കും ഗതാഗത മന്ത്രാലയത്തിന്റെ മുന്നിലെത്തിയത് 1,188,161 അപേക്ഷകളാണെന്ന് ഗതാഗത മന്ത്രാലയം ഡയറക്ടർ ജനറൽ കേണൽ ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ ബിൻ അബ്ദെൾ വഹാബ് അൽ ഖലീഫ വ്യക്തമാക്കി.
തിരക്കിട്ട ജോലികളാണ് ഗതാഗത മന്ത്രാലയത്തിലെ ജീവനക്കാർ ചെയ്തു കൊണ്ടിരിക്കുന്നതെന്നും പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ ഓൺലൈൻ സേവനമടക്കം നിരവധി കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ-ഗവർമെന്റ് സംവിധാനത്തിലെ മറ്റേതൊരു വിഭാഗത്തേക്കാളും കൂടുതൽ ഉപഭോക്താക്കൾ ആശ്രയിക്കുന്ന പോർട്ടലാണ് ഇ-ട്രാഫിക് പോർട്ടലെന്നും ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി.