സമാജം ചിൽഡ്രൻസ് വിംഗ് ഉദ്ഘാടനം ഇന്ന്

മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ചിൽഡ്രൻസ് വിംഗിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് സമാജം ഹാളിൽ െവച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രമുഖ ചലച്ചിത്ര തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഇന്നലെ രാവിലെ ബഹ്റൈനിൽ എത്തിയ അദ്ദേഹത്തെ ചിൽഡ്രൻസ് വിംഗ് ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ ഒരുക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.