ഏഷ്യക്കാ­രാ­യ മോ­ഷ്ടാ­ക്കളു­ടെ­ തടവ് ശി­ക്ഷ അപ്പീൽ കോ­ടതി­ ശരി­വച്ചു­


മനാമ : വീട്ടിൽ നിന്നും പണവും സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ 5000 ബഹ്‌റൈൻ ദിനാർ വില വരുന്ന വസ്തുക്കൾ മോഷ്ടിച്ച മൂന്ന് പേരുടെ ആറ് മാസം വീതമുള്ള തടവ് ശിക്ഷ സെക്കൻഡ് ഹയർ ക്രിമിനൽ കോർട് (അപ്പീൽ കോടതി) ശരിവച്ചു. മതിൽചാടി വീട്ടിൽ കടന്ന ഏഷ്യക്കാരായ പ്രതികൾ കയ്യിൽ കിട്ടിയതെല്ലാം മോഷ്ടിക്കുകയായിരുന്നെന്ന് കേസ് ഫയൽ വ്യക്തമാക്കുന്നു.

എട്ട് മൊബൈൽ ഫോണുകൾ, ഒരു ഇലക്ട്രോണിക് ടാബ്−ലറ്റ്, ഏഴ് സ്വർണാഭരണങ്ങൾ, ഒരു സെറ്റ് വെള്ളി, അഞ്ച് വാച്ചുകൾ, 300 ബഹ്‌റൈൻ ദിനാർ എന്നിവയാണ് പ്രതികൾ മോഷ്ടിച്ചത്. കുറ്റവാളികളിൽ ഒരാൾ കുറ്റസമ്മതം നടത്തിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. മോഷ്ടിച്ച ചില ആഭരണങ്ങൾ 500 ബഹ്‌റൈൻ ദിനാറിന് വിറ്റുവെന്നും ആ തുക ഉപയോഗിച്ച് പാർപ്പിട നികുതി പുതുക്കിയെന്നും പ്രതികളിൽ ഒരാൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed