ഏഷ്യൻ തൊ­ഴി­ലാ­ളി­ക്ക് മൂ­ന്ന് ­മാ­സം തടവ്


മനാമ : 2,000 ബഹ്‌റൈൻ ദിനാർ അപഹരിച്ച ഏഷ്യൻ പൗരന്റെ മൂന്ന് മാസത്തെ ജയിൽ ശിക്ഷ സെക്കൻഡ് ഹയർ ക്രിമിനൽ കോർട്ട് (അപ്പീൽ കോടതി) ശരിവെച്ചു. 32 കാരനായ ഏഷ്യൻ വംശജൻ ജോലി സ്ഥലത്തുനിന്നും പണം തട്ടിയെടുത്തതായി കണ്ടെത്തിനെ തുടർന്നാണ് ശിക്ഷാനടപടി.

കോടതി രേഖകൾ പ്രകാരം ഇദ്ദേഹത്തിന് ഇടപാടുകാരനിൽനിന്നും 2,000 ബഹ്‌റൈൻ ദിനാർ ലഭിച്ചിരുന്നു. തൊട്ടടുത്ത ദിവസം രസീത് നൽകാമെന്ന് ധരിപ്പിച്ച പ്രതി പിന്നീട് അത് നൽകാതിരുന്നപ്പോൾ ഇടപാടുകാരൻ രസീത് ആവശ്യപ്പെട്ട്  കന്പനിയിൽ നേരിട്ട് എത്തിയപ്പോണാണ് തട്ടിപ്പ് വെളിവായത്. ഇതേ തുടർന്ന് കന്പനി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed