പൈപ്പ് ലൈനുകളും ടാങ്കുകളും പരിശോധിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം
മനാമ : ജലമലിനീകരണത്തിലൂടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പൈപ്പ് ലൈനുകളും, ടാങ്കുകളും മറ്റ് ജലസംഭരണ ഘടകങ്ങളും കാലാനുസൃതമായി പരിശോധിച്ച് ശുചിത്വം ഉറപ്പുവരുത്താൻ വൈദ്യുത ജല അതോറിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെത്തുടർന്ന് ഇന്ത്യൻ പ്രവാസിയുടെ വൃക്ക തകരാറിലായതിനെപ്പറ്റി കഴിഞ്ഞ ആഴ്ച വന്ന പത്ര വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം വന്നിരിക്കുന്നത്. 53 വയസ്സുകാരനായ ജയൻ എന്ന മലയാളിയുടെ വൃക്കകൾക്കാണ് പൈപ്പ് വെള്ളം കുടിച്ചതിലൂടെ തകരാറുണ്ടായത്.

