പ്രവർത്തി നിരോധനത്തിൽ ജൂലൈ മാസം 61 ലംഘനങ്ങൾ


മനാമ : ജൂലൈ മാസം മാത്രമായി 61 ലംഘനങ്ങളാണ് വേനൽക്കാല പ്രവർത്തിനിരോധനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബഹ്‌റൈനിൽ 5491 ജോലിസ്ഥലങ്ങൾ പരിശോധിച്ചതിൽ 61 ജോലിസ്ഥലങ്ങളിലായി 117 തൊഴിലാളികളാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സമയത്ത് പ്രവർത്തിച്ചതായി കണ്ടെത്തിയത്. തൊഴിലുടമകളെ പബ്ലിക് പ്രോസിക്യൂഷന് മുന്പിൽ പരാമര്ശിക്കുമെന്നും മൂന്ന് മാസം വരെ തടവും പ്രവർത്തി നിരോധനം ലംഗിച്ച ഓരോ തൊഴിലാളിക്ക് മേൽ 500 മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ തൊഴിലുടമ പിഴ അടക്കേണ്ടതായും വരുമെന്നും വിവരം ലഭിച്ചു. എന്നാൽ, 98.9 ശതമാനം തൊഴിൽ സ്ഥലങ്ങളിൽ നിയമം പാലിക്കപ്പെടുന്നതായി തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയം തൊഴിൽ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ.മുഹമ്മദ് അൽ അൻസാരി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed