ഹോട്ടല്‍ വ്യവസായത്തെ നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനം വരുന്നു


മനാമ : രാജ്യത്തെ ഹോട്ടല്‍ വ്യാവസായങ്ങളെ നിരീക്ഷിക്കുവാന്‍ പുതിയ ഇലക്ട്രോണിക്സ്  സംവിധാനം ഏര്‍പ്പെടുത്തുന്നു. വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സയിദ് അൽ സയാനാനിയുടെ നിര്‍ദേശ പ്രകാരം ആരംഭിക്കുന്ന ഈ സംവിധാനത്തിലൂടെ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിരീക്ഷിക്കുകയും അത് സമയാസമയം അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്യും. സ്ഥാപനത്തിന്റെ വരുമാനം, ഭക്ഷണപാനീയങ്ങളിൽ നിന്നുള്ള വരുമാനം, ഒരു രാത്രി താമസത്തിനുള്ള ശരാശരി തുക, അതിഥികളുടെ പ്രായം എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ ഈ സംവിധാനത്തിലൂടെ അറിയാൻ സാധിക്കും. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയുടെ ഫെസിലിറ്റീസ് ആൻഡ് സർവീസ് ഡയറക്ടറേറ്റിനു ആവശ്യമുള്ള വിവരങ്ങൾ, അതായത് ഓരോ ഹോട്ടലിലെയും അതിഥികളുടെ എണ്ണം, അവരുടെ ശരാശരി താമസകാലം തുടങ്ങിയ വിവരങ്ങൾ പുതിയ ഇലക്ട്രോണിക്സ് സംവിധാനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed