നോർക്ക അംഗത്വ രജിസ്ട്രേഷൻ ഫോറം കൈമാറി
മനാമ : ഊരകം സെന്റ് ജോസഫ് ദേവാലയത്തിന്റെ (ഇരിങ്ങാലക്കുട രൂപത) ശതോത്തരസുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ബഹ്‌റൈൻ ഊരകം സെന്റ് ജോസഫ് കൂട്ടായ്മയുടെ നേതൃത്വത്തിൽ സല്ലാഖ് ഏരിയായിൽ നടത്തിയ നോർക്ക അംഗത്വ ക്യാന്പയിനിൽ ശേഖരിച്ച അംഗത്വ രജിസ്ട്രേഷൻ ഫോറം കേരള സമാജം നോർക്ക ഹെൽപ്പ് ഡെസ്ക് സെൽ കൺവീനർ എം.കെ.സിറാജുദ്ദീന് കൈമാറി.
െസല്ലാഖിൽ നടന്ന ചടങ്ങ് രക്ഷാധികാരി ഡേവിസ് ടി. മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സിന്റോ തെറ്റയിൽ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ടി.ഐ ജോൺ സ്വാഗതവും എക്‌സിക്യൂട്ടീവ് മെന്പർ ടി.എ പോൾ നന്ദിയും പറഞ്ഞു. വിപിൻ വർഗ്ഗീസ്, അഗ്നൽ വർഗ്ഗീസ് എന്നിവർ ആശംസകളർപ്പിച്ചു. കേരള സർക്കാരിന്റെ പ്രവാസികാര്യ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് ലഭിക്കാവുന്ന പദ്ധതികളെ കുറിച്ചും ആനുകൂല്യങ്ങളെപ്പറ്റിയും സിറാജുദ്ദീൻ വിശദീകരിച്ചു.

