സോ­മൻ ബേ­ബി­ക്ക് പു­രസ്കാ­രം


മനാമ : ബഹ്‌റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഡെയ്‌ലി ട്രിബ്യുൺ ചീഫ് എഡിറ്ററുമായ സോമൻ ബേബിക്ക് കാതോലിക്കേറ്റ് പുരസ്കാരം ലഭിച്ചു. പത്രപ്രവർ‍ത്തനം, ശാസ്ത്രം, അദ്ധ്യാപനം എന്നീ മേഖലകളിൽ‍ വ്യക്തിമുദ്ര പതിപ്പിച്ചവർ‍ക്കുള്ള അവാർഡുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതിൽ  ബസേലിയോസ് ഗീവർ‍ഗ്ഗീസ് ദ്വിതീയൻ‍ അവാർ‍ഡിനാണ്  സോമൻ ബേബി അർഹനായത്. പുത്തൻകാവിൽ‍ മാർ‍ പീലക്‌സിനോസ് അവാർ‍ഡിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ ശാസ്ത്രഞ്ജൻ‍ ഡോ. രഞ്ജിത്ത് കൃഷ്ണ പൈ, ഡാനിയൽ‍ മാർ‍ പീലക്‌സിനോസ് പുരസ്‌കാരത്തിന് കോട്ടയം മെഡിക്കൽ‍ കോളജിലെ അദ്ധ്യാപകൻ‍ ഡോ. വർ‍ഗീസ് പുന്നൂസ് എന്നിവരും  അർ‍ഹരായി.

യൂണിവേഴ്സിറ്റി ഒാർത്തഡോക്സ് ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ദുൈബ, കുവൈത്ത് അലുംനി ചാപ്റ്റർ, പി.ടി.എ എന്നിവരുടെ ആഭിമുഖ്യത്തിലാണ് അവാർഡുകൾ നൽകുന്നത്. തിങ്കളാഴ്ച രാവിലെ 10.30ന് പത്തനംതിട്ട കാതലിക് കോളജ് ഓഡിറ്റോറിയത്തിൽ‍ ചേരുന്ന സമ്മേളനത്തിൽ‍ ബസേലിയോസ് മാർ‍ത്തോമ പൗലോസ് ദ്വിതീയൻ‍ കാതോലിക്കാ ബാവാ അവാർ‍ഡുകൾ‍ സമ്മാനിക്കുമെന്ന് അവാർഡ് നിർണ്ണയ സമിതി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed