ഖത്തർ മാ­ധ്യമങ്ങൾ­ക്കെ­തി­രെ­ ബഹ്റൈൻ മുൻ മന്ത്രി­


മനാമ : ഖത്തർ പ്രതിസന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്താവനകൾ വളച്ചൊടിച്ച ഖത്തർ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ബഹ്റൈനിലെ മുൻ മന്ത്രി ഡോ. അലി ഫക്രൂ ഇന്നലെ രംഗത്തെത്തി. ഈജിപ്ത് ഉൾപ്പെടെയുള്ള വിദേശ കക്ഷികളെ ഒഴിവാക്കി ജി.സി.സിയിൽ ചർച്ച നടത്തണമെന്ന് ഡോ. ഫക്രൂ പറഞ്ഞതായിട്ടാണ് ഖത്തറിലെ ദിനപത്രങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത്. 

നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അൽ അഹമദ് സബായുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളെയും മുൻ മന്ത്രി പ്രശംസിച്ചു. ഖത്തർ ഗവൺമെന്റിന്റെ നിലപാടിനെ അനുകൂലിക്കുന്ന തരത്തിൽ വാർത്തകൾ കെട്ടിച്ചമക്കുന്നതിനാണ് ഖത്തറിലെ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് സോഷ്യൽ മീഡിയകളിലും വ്യാപക വിമർശനമുയരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed