ലൈംഗിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റ് അറസ്റ്റിൽ

മനാമ : തലസ്ഥാനത്തെ ഫ്ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ ലൈംഗിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന റാക്കറ്റിലെ പ്രധാന കണ്ണികൾ എന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി വീട്ടു ജോലിക്കാരികളെയും തൊഴിലാളികളെയുമാണ് ഇവർ സ്വാധീനിച്ചിരുന്നത്.
ലൈംഗിക തൊഴിലാളികളുടെ വരുമാനത്തിൽ മുഖ്യപങ്കും കൈപ്പറ്റിയിരുന്നത് ഈ ബംഗ്ലാദേശ് പുരുഷന്മാരായിരുന്നെന്നും തൊഴിലാളികൾക്ക് തുച്ഛമായ തുകയാണ് നൽകിയിരുന്നതെന്നും പോലീസ് അധികൃതർ അറിയിച്ചു.