സബർമതി ഓണാഘോഷം സെപ്തംബർ എട്ടിന്

മനാമ : സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സെപ്തംബർ എട്ട് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് നാല് വരെ സിംസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇടതുപക്ഷ നേതാവും അടൂർ എം.എൽ.എയുമായ ചിറ്റയം ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. കൂടാതെ പ്രമുഖ സാംസ്കാരിക നേതാക്കളും പരിപാടിയിൽ ബന്ധിക്കും. ഓണാഘോഷത്തോടനുബന്ധിച്ചു സെപ്തംബർ ഒന്ന് രാവിലെ 10 മണി മുതൽ വടം വലി മത്സരം നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 250 ഡോളർ-ട്രോഫി, 100 ഡോളർ-ട്രോഫി, 50 ഡോളർ എന്നിങ്ങനെ സമ്മാനവും ഉണ്ടാകും. സെപ്തംബർ എട്ടിന് ചെണ്ടമേളം, പുലികളി, അമ്മൻകുടം, മറ്റു കലാപരിപാടികളുമുണ്ടാകും. കൂടാതെ നറുക്കെടുപ്പും ഉണ്ടാകും. 1000ത്തോളം ആളുകൾക്ക് ഓണസദ്യയും സംഘടിപ്പിച്ചിട്ടുണ്ട്. മുൻ ബഹ്റൈൻ പ്രവാസിയും അടൂർ സ്വദേശിയുമായ തന്പി എൻ. തോമസിന്റെ ‘ഉന്നം’ എന്ന നോവൽ പ്രകാശനവും അന്ന് നടക്കും.
വടംവലി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 39258242 എന്ന നന്പറിൽ വിളിച്ച് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രസിഡണ്ട് സാം ശാമുവേൽ, സെക്രട്ടറി സാബു സക്കറിയ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.