അഭിഭാഷകനെ മർദ്ദിച്ചതായി പരാതി

മനാമ: കാർ പാർക്കിംഗിനെ ചൊല്ലി ഉണ്ടായ വാഗ്വാദത്തെ തുടർന്ന് നാല് പേർ ചേർന്ന് തന്നെ മർദ്ദിച്ചതായി ആരോപിച്ച് സ്വദേശി അഭിഭാഷകൻ പരാതി നൽകി.
ക്യാപിറ്റൽ ഗവർണറേറ്റിലെ പാർക്കിംഗ് സ്ഥലത്ത് വെച്ചായിരുന്നു ഈ സംഭവം നടന്നത്. അഭിഭാഷകൻ തന്റെ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇവിടെ ചെയ്യാൻ പറ്റില്ലെന്നും ഈ സ്ഥലം തന്റെ സഹോദരന് പാർക്ക് ചെയ്യാനുള്ളതാണെന്നും ഒരാൾ അവകാശവാദം ഉന്നയിച്ചതോടെയാണ് വാഗ്വാദം ആരംഭിച്ചത്. എന്നാൽ തനിക്ക് ജോലിക്ക് പ്രവേശിക്കാൻ സമയം ആയെന്നും ഇതൊരു പൊതു സ്ഥലം ആണെന്നും അഭിഭാഷകൻ പറഞ്ഞു.
ഇതിനിടയിൽ അഭിഭാഷകനെ ഇയാളും സുഹൃത്തുക്കളായ മൂന്ന് പേരും കൂടി മർദ്ദിക്കുകയായിരുന്നു. ബഹ്റൈൻ ഹൗസിംഗ് മന്ത്രാലയത്തിന് എതിർവശത്താണ് സംഭവം നടന്നതെന്നും മന്ത്രാലയത്തിലെ നിരവധി ജീവനക്കാർ സംഭവത്തിന് സാക്ഷികളാണെന്നും അഭിഭാഷകൻ പോലീസിനോട് പറഞ്ഞു.