മൃ­തദേ­ഹം കൊ­ണ്ട് പോ­കൽ; പു­തി­യ വ്യവസ്ഥ പ്രവാ­സി­കളോ­ടു­ള്ള വെ­ല്ലു­വി­ളി­: ഐ.സി­.എഫ്


മനാമ : വിദേശത്തുവെച്ച് മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്നതിനായി പുതുതായി ഏർപ്പെടുത്തിയ വ്യവസ്ഥ പിൻവലിക്കണമെന്ന് ഐ.സി.എഫ് ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വിമാനത്തിലയക്കുന്പോൾ നിർദ്ദിഷ്ട വിമാനത്താവളത്തിൽ എത്തുന്നതിന് 48 മണിക്കൂർ മുന്പ് വിമാനത്താവളത്തിൽ മരണ സർട്ടിഫിക്കറ്റ്, എംബാമിങ് സർട്ടിഫിക്കറ്റ്, ഇന്ത്യൻ എംബസിയുടെ എൻഒസി, റദ്ദാക്കിയ പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിയുൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണമെന്ന പുതിയ വ്യവസ്ഥ പ്രവാസികളോടുള്ള വെല്ലുവിളിയാണ്. 

പുതിയ വ്യവസ്ഥ പ്രകാരം മൃതദേഹങ്ങൾ എത്തിക്കാനുള്ള പ്രക്രിയ ദിവസങ്ങൾ വൈകിപ്പിക്കാൻ ഇടവരുത്തും. മരണമടഞ്ഞ പ്രവാസികളുടെ ഉറ്റവരെയും അവരെ അതാത് രാജ്യങ്ങളിൽ സഹായിക്കുന്ന പ്രവാസി ഇന്ത്യക്കാരായ സന്നദ്ധപ്രവർത്തകരെയും വട്ടം കറക്കും. രാജ്യത്തിന്റെ സാന്പത്തിക വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസികൾ മരിച്ചാലും വെറുതെ വിടില്ല എന്ന സമീപനം അത്യന്തം അപലപനീയമാണ്.

കരിപ്പൂർ എയർപോർട്ടിലെ ഹെൽത്ത് ഓഫീസർ വിദേശ രാജ്യങ്ങളിലെ എയർപോർട്ടുകളിലേയ്ക്ക് അയച്ച പ്രസ്തുത സന്ദേശം ദുരൂഹത സൃഷ്ടിക്കുന്നതാണ്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്പോൾ സ്വീകരിക്കേണ്ട ജാഗ്രത സൂക്ഷിക്കപ്പെട്ടിട്ടില്ല. തന്മൂലം മറ്റ് വിമാനത്താവളങ്ങളിലേയ്ക്കുള്ള മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനടക്കം തടസവും ബുദ്ധിമുട്ടും നേരിടുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടം നിലപാട് വ്യക്തമാക്കുകയും വ്യവസ്ഥ പിൻവലിച്ചു കൊണ്ട് നടപടി സ്വീകരിക്കണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു.

ഐ.സി.എഫ് നാഷണൽ ആസ്ഥാനത്ത് നടന്ന പ്രത്യേക സംഗമത്തിൽ അബുബക്കർ ലത്തീഫി അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എഫ് മിഡിൽ ഈസ്റ്റ് എക്സിക്യുട്ടീവ് അംഗം കെ.പി മുസ്തഫ ഹാജി പ്രമേയം അവതരിപ്പിച്ചു. ഉസ്മാൻ സഖാഫി, മമ്മുട്ടി മുസ്ല്യാർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഇസ്മാഈൽ മിസ്ബാഹി പുകയൂർ, പി.എം സുലൈമാൻ ഹാജി, നിസാർ സഖാഫി, ശമീർ പന്നൂർ തുടങ്ങിയവർ സംസാരിച്ചു. അശ്റഫ് ഇഞ്ചിക്കൽ സ്വാഗതവും റഹീം പേരാന്പ്ര നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed