ചതുരക്കട്ടകളിൽ വിസ്മയം തീർത്ത് ‘സ്റ്റാക്ക് ഈവന്റ്’

മനാമ : ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച‘സ്റ്റാക്ക് ഈവന്റ്’ ശ്രദ്ധേയമായി. വിവിധ തരത്തിലുള്ള ചെറുതും വലുതുമായ നിരവധി കൗതുക രൂപങ്ങളാണ് സ്റ്റാക്കിൽ സൃഷ്ടിച്ചെടുത്തത്. എക്സിബിഷൻ ഹാളിൽ എത്തിയ കുട്ടികൾ പലരും സ്റ്റാക്കിൽ നിർമ്മിക്കപ്പെട്ട വാഹനങ്ങളും മൃഗങ്ങളുടെ രൂപങ്ങളും കണ്ടു അത്ഭുതം കൂറി.
ഒന്നിനോടൊന്നു ഒട്ടിച്ചെടുക്കാൻ കഴിയുന്ന സ്റ്റാക്കുകൾ വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്നതായിരുന്നു. ഇത്തരത്തിലുള്ള അന്താരാഷ്‌ട്ര പ്രദർശനങ്ങൾ രാജ്യത്തു സംഘടിപ്പിച്ച ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയെ വ്യവസായ വാണിജ്യ മന്ത്രി സെയ്ദ് ബിൻ റാഷിദ് അൽ സയാനി അഭിനന്ദിച്ചു. രാജ്യത്തു ടൂറിസത്തിന് ഇത്തരത്തിലുള്ള പ്രദർശനങ്ങൾ ഇനിയും സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.