നാടുകടത്തുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പ് വരുത്തുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് നാടുകടത്തപ്പെടുന്ന തൊഴിലാളികളുടെ തൊഴിൽ നിയമ പ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും തൊഴിലാളിക്ക് ലഭ്യമായതായി ഉറപ്പ് വരുത്തുമെന്ന് മാനവ വിഭവശേഷി സമിതി ഡെപ്യൂട്ടി ഡയറക്ടർ അബ്ദുല്ല അൽ മത്തൂത്തഹ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവുമായി ഏകോപനം നടത്തിയാകും നാടു കടത്തപ്പെടുന്ന തൊഴിലാളികളുടെ തൊഴിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയെന്നും അദ്ധേഹം അറിയിച്ചു.
ആനുകൂല്യങ്ങൾ തടയുന്ന തൊഴിൽ ഉടമകളുമായി ബന്ധപ്പെട്ട് ഇവ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. 2013 ലെ തൊഴിൽ നിയമ പ്രകാരം വിവിധ കാരണങ്ങളാൽ നാടു കടത്തപ്പെടുന്ന തൊഴിലാളിയുടെ മുഴുവൻ അവകാശങ്ങളും നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എങ്കിലും ഇവ പലപ്പോഴും പാലിക്കപ്പെടാറില്ല. ഈ സാഹചര്യത്തിലാണ് അധികൃതരുടെ പ്രസ്ഥാവന.