വീട്ടുജോലിക്കാരുടെ നിയമനം സർക്കാർ നിയന്ത്രണത്തിൽ വേണമെന്ന് നിർദ്ദേശം

മനാമ : രാജ്യത്ത് ജോലി ചെയ്യാൻ വരുന്ന വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് സർക്കാർ നിയന്ത്രണത്തിലുള്ള കന്പനി വഴി നടപ്പാക്കണമെന്ന് പാർലമെന്റിൽ നിർദ്ദേശം. ഈ വരുന്ന ആഴ്ച്ച വോട്ടിനിടുന്ന ഈ നിർദ്ദേശം പാസാകുകയാണെങ്കിൽ ഹൗസ് മെയ്ഡുകളെ റിക്രൂട്ട് ചെയ്യുന്ന സ്വകാര്യ ഏജൻസികളുടെ കുത്തക അവസാനിച്ച് പൂർണ്ണമായും അത് സർക്കാർ നിയന്ത്രണത്തിലാകും.
ഇതോടൊപ്പം റിക്രൂട്ട്മെന്റ് പ്രക്രിയയിൽ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിക്കുമെന്നും സ്വകാര്യ ഏജൻസികൾ നടത്തുന്ന ചൂഷണം അവസാനിക്കുമെന്നും കരുതപ്പെടുന്നു. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ)യുടെ മേൽനോട്ടത്തിലായിരിക്കണം പുതിയ കന്പനിയെന്നാണ് ആവശ്യം.