പുതിയ ലാന്റ് ബില്ല് ചൊവ്വാഴ്ച ചർച്ച ചെയ്യും

മനാമ : ബഹ്റൈനിൽ ഭൂമി സ്വന്തമായുള്ള വിദേശികൾ ഭൂമി വാങ്ങി അഞ്ച് വർഷത്തിനുള്ളിൽ തന്നെ അവിടെ നിർമ്മാണം നടത്തണമെന്ന പുതിയ ലാന്റ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു. ഈ ബില്ലിൻ മേൽ 40 അംഗ കൗസിലിൽ ചൊവ്വാഴ്ച ചർച്ചയും വോട്ടെടുപ്പും നടക്കും.
വിദേശ നിഷേപകരും മറ്റ് ജിസിസി രാജ്യക്കാരും ഈ നിയമത്തിന്റെ പരിധിയിൽ വരും. അതേസമയം പുതിയ നിയമം പാസ്സാക്കിയാൽ രാജ്യത്ത് വാണിജ്യ, ടൂറിസം പദ്ധതികൾ കുറയുമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിഷേപകരുടെ ഒഴുക്കിൽ കുറവുണ്ടാകുമെന്നും സർവ്വേ അന്റ് ലാന്റ് രജിസ്ടേഷൻ ബ്യൂറെ കമ്മറ്റിക്കയച്ച കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള നിഷേപകരെയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിഷേപകരെയും നിയമത്തിൽ ഒരു പോലെ കാണുന്നതിലും ബ്യൂറോ എതിർപ്പ് രേഖപ്പെടുത്തി.