ബത്ത കൊമേഴ്‌സ്യൽ സെന്ററിലെ തീപിടിത്തം : ഇന്ത്യൻ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി

റിയാദ് : ബത്തയിലെ പ്രമുഖ വ്യാപാരസ്ഥാപനമായ ബത്ത കൊമേഴ്‌സ്യൽ സെന്ററിൽ ഉണ്ടായ തീപിടിത്ത ത്തിൽ എല്ലാം നഷ്ടടപ്പെട്ട നിരവധി ഇന്ത്യൻ തൊഴിലാളികൾക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് എം.ഡി. എം.എ യൂസഫ് അലി രംഗത്തെത്തി. രണ്ടുലക്ഷം റിയാലാണ് എം.എ യൂസഫലി സഹായ മായി വാഗ്ദാനം നൽകിയത്. റിയാദിലെ പൊതുപ്രവർത്തകരുടെ പൊതുവേദിയായ എൻ.ആർ.കെയുടെ നേ തൃത്വത്തിൽ രൂപീകൃതമായ ജനകീയസമിതി മുഖേന യാണ് സഹായം വിതരണം ചെയ്യുക.
പ്രവാസ ലോകത്ത് ഇന്ത്യൻ സമൂഹത്തിന് ഉണ്ടാകുന്ന പ്രയാസങ്ങളിൽ എന്നും കൈത്താങ്ങാവുന്ന എം.എ യൂസഫലിക്ക് ജനകീയ സമിതി പ്രത്യകം നന്ദി അറിയിച്ചു. ഇതിന് മുന്പും ബത്തയിൽ നടന്ന തീ പിടുത്തത്തിൽ നഷ്ടം സംഭവിച്ച ഇന്ത്യൻ സമൂഹ ത്തിന് താങ്ങായി ലുലു ഗ്രൂപ്പ് മുൻപന്തിയിലുണ്ടായി രുന്നു. പ്രവാസലോകത്തു ഇന്ത്യൻ സമൂഹത്തിന് ഉ ണ്ടാകുന്ന വലിയ ദുരന്തങ്ങളിൽ മലയാളി സമൂഹം ഏറ്റെടുക്കൂന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നും ആശ്വാസകരമാണെന്നും, എൻ.ആർ.കെയുടെ നേതൃത്വത്തിൽ രൂപീകൃതമായ ജനകീയസമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരവുമാണെന്നും എം.എ യൂസഫലി അഭിപ്രായപ്പെട്ടു.
അതോടൊപ്പം സിറ്റിഫ്ലവർ ഗ്രൂപ്പ്, പാരഗൺ ഗ്രൂ പ്പ്, ബഞ്ച് മാർക്ക് ടെക്നോളജി തുടങ്ങിയ സ്ഥാപന ങ്ങളും, പ്രമുഖ വ്യക്തികളും സഹായവുമായി രംഗത്തുണ്ട്. കഷ്ടത അനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ കണ്ടെത്തി അവർക്ക് ധനസഹായങ്ങൾ നൽകുമെന്ന് ജനകീയ സമിതി അറിയിച്ചു.
ജനകീയ സമിതിയുടെ ഭാരവാഹികളുടെ യോഗത്തിൽ വർക്കിംഗ് ചെയർമാൻ എം.മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജന.കൺവ്വീനർ ഇസ്മായിൽ എരുമേലി, ട്രഷറർ റഷീദ് മേലേതിൽ, ചീഫ് കോഡിനേറ്റർ നാസർ കാരന്തൂർ എന്നിവർ പങ്കെടുത്തു.