100 റെ­സ്റ്റോ­റന്റു­കൾ­ക്ക് സൗ­ജന്യ കി­ച്ചൺ പ്രി­ന്ററു­കളു­മാ­യി­ ക്ലൗഡ്‌ സോ­ഫ്റ്റ് സൊ­ല്യൂ­ഷൻ­സ്


മനാമ : ഹ്‌റൈനിലെ റെസ്റ്റോറന്റുകളുടെ മികച്ച നടത്തിപ്പിന് സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ക്ലൗഡ്‌സോഫ്റ്റ് സൊല്യൂഷൻസ് വിപണിയിൽ‍ ചുവടുറപ്പിക്കുന്നു. റെസ്റ്റോറന്റുകളുടെ നടത്തിപ്പിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ വാങ്ങൽ, ഭക്ഷണങ്ങളുടെ വിൽപ്പന, മറ്റ് ചിലവുകൾ, വിറ്റുവരവുകളുടെ ദൈനംദിന കണക്കുകൾ മുതലായവ കൃത്യമായി മനസിലാക്കാനും, ഉപഭോക്താക്കൾ‍ക്ക് രസീത് നൽകുവാനുമായുള്ള പി.ഒ.എസ് (പോയിന്റ് ഓഫ് സെയിൽ) ഉപകരണം മിക്കവാറും ആളുകൾക്ക് സുപരിചിതമാണെങ്കിലും അവയുടെ ഉയർന്ന വിലയും, ഉപയോഗിക്കുവാനുള്ള പരിചയക്കുറവുമാണ് മിക്ക റെസ്റ്റോറന്റ് നടത്തിപ്പുകാരെയും ഇതിൽ നിന്നും അകറ്റി നിർത്തിയിരുന്നത്. അതിനുള്ള പരിഹാരമാണ് ക്ലൗഡ്‌സോഫ്റ്റ് സൊല്യൂഷൻസ് നൽ‍കുന്നത്. മുന്പ് ബഹുരാഷ്ട്രകന്പനികളുടെ റെസ്റ്റോറന്റുകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ സംവിധാനം ഇന്ന് ഇടത്തരം റെസ്റ്റോറന്റുകളിലും ആവശ്യമായിരിക്കുകയാണ്. 

നൂതന സാങ്കേതികവിദ്യയായ ക്ലൗഡ്‌ കന്പ്യൂട്ടിങ് ഉപയോഗിച്ച് പ്രവർ‍ത്തിക്കുന്ന ഈ സംവിധാനത്തിലൂടെ സാധാരണ തൊഴിലാളികൾക്ക് പോലും സുഗമമായി ഉപയോഗിക്കത്തക്കരീതിയിൽ, ഏറ്റവും ചുരുങ്ങിയ നിരക്കിലാണ് ക്ലൗഡ്‌സോഫ്റ്റ് സൊല്യൂഷൻസ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. 600 മുതൽ 1000 ദിനാർ വരെ മുടക്കേണ്ടിയിരുന്ന ഈ സംവിധാനത്തിന് കേവലം 395 ദിനാറിനാണ് ക്ലൗഡ്‌സോഫ്റ്റ് നൽ‍കുന്നത്. ഇന്ന് മാർക്കറ്റിൽ ലഭ്യമാകുന്ന ഇത്തരം ഉപകാരണങ്ങളിലെ എല്ലാ സൗകര്യങ്ങളും ഇതിൽ ലഭ്യമാണ്. അതോടൊപ്പം ഉപഭോക്താവിന് വിഭവങ്ങളും, വിലയും ചിത്രസഹിതം മൊബൈലിൽ കണ്ട് ഓൺലൈനിലൂടെ ഓർഡർ നൽകുവാനും, ഓർഡർ തത്സമയം പി.ഒ.എസിൽ റിങ്‌ടോൺ നോട്ടിഫിക്കേഷനായി അറിയുവാനും അതുവഴി ഡെലിവറി സംവിധാനം കൂടുതൽ മികവുറ്റതാകാനും ഇത് സഹായകമാകും. ഉപഭോക്താക്കൾ‍ക്ക് ടെലിഫോൺ വഴി ബന്ധപ്പെട്ട് മെനു വിവരങ്ങൾ മനസിലാക്കാനും, നിരക്കുകൾ അറിയുവാനും, മേൽവിലാസം നൽകുന്നതിനുമുള്ള ബുദ്ധിമുട്ട് പൂർണ്ണമായും പരിഹരിക്കാൻ ഈ സംവിധാനംകൊണ്ട് സാധ്യമാണ്. 

റെസ്റ്റോറന്റ് നടത്തിപ്പുകാർക്ക് മിതമായ നിരക്കിൽ അരി, ധാന്യങ്ങൾ, മാംസം, പച്ചക്കറികൾ മുതലായവ ഓർഡർ നൽകുന്നതിനും അവ തങ്ങളുടെ സ്ഥാപനങ്ങളിൽ ഡെലിവറി ചെയ്യപ്പെടുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം. ജൂലൈ 1 മുതൽ വാട്‍സ് ആപ്പ് വഴി ക്ലൗഡ്‌പോസ് ഓർഡർ ചെയ്യുന്ന ആദ്യ 100 റെസ്റ്റോറന്റുകൾക്ക് കിച്ചൺ ഓർഡർ പ്രിന്റർ സൗജന്യമായി ലഭിക്കുമെന്നും കന്പനി അധികൃതർ‍ അറിയിച്ചു. റെസ്റ്റോറന്റിന്റെ പേരും, വിലാസവും വാട്‍സ് ആപ്പ് ചെയ്യാനുള്ള നന്പർ‍ 34397319 എന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed