മു­­­രളീ­­­രവത്തി­­­ന്റെ­­­ മാ­­­സ്മരി­­­കത സൃ­­­ഷ്ടി­­­ച്ച് രാ­­­ജേഷ്


മനാമ : ആസ്വാദകമനസ്സിൽ മുരളീരവത്തിന്റെ അലയൊലികൾ സൃഷ്ടിച്ച് രാജേഷ് ഒരുക്കിയ സംഗീതത്തിന്റെ മാധുര്യം ആസ്വാദകർക്ക് അനുഭൂതിയായി. ഈദ് ആഘോഷത്തോടനുബന്ധിച്ച് കെസിഎയുടെ ആഭിമുഖ്യത്തിലാണ് രാജേഷ് ചേർത്തല തന്റെ ഓടക്കുഴലൂതി കാണികളെ ആനന്ദ സാഗരത്തിൽ ആറാടിച്ചത്. നിരവധി ചലച്ചിത്ര ഗാനങ്ങളിൽ തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള രാജേഷിന്റെ ബഹ്‌റൈനിലെ ആദ്യ പരിപാടിയാണ് കഴിഞ്ഞ ദിവസം നടന്നത്. 

പുതിയ കാലത്തിന്റെ അടിപൊളിപ്പാട്ടുകൾ ഇഷ്ടപ്പെടുന്ന കാലത്ത് മെലഡിയെ ഇത്രയധികം നെഞ്ചേറ്റിയ പ്രവാസി മലയാളികളെയോർത്തു അഭിമാനിക്കുന്നതായി രാജേഷ് തന്റെ പ്രകടനത്തിന് ശേഷം 4പിഎം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാള സിനിമയിലെ ചലച്ചിത്രഗാനങ്ങളിൽ മെലഡികൾ കൂട്ടിയിണക്കിയ രാഗ സഞ്ചാരമാണ് താൻ നടത്തിയത്. അത് ബഹ്‌റൈൻ മലയാളികൾ ഇരു കൈയും നീട്ടി സ്വീകരിച്ചപ്പോൾ വളരെ സന്തോഷം തോന്നി.മുന്നൂറോളം ചിത്രങ്ങളിൽ പാട്ടുകളിലും പശ്ചാത്തലത്തിലും ഓടക്കുഴൽ വായിച്ചുള്ളതായി രാജേഷ് പറഞ്ഞു. തിരികെ ഞാൻ വരുമെന്ന, ആലുവാപ്പുഴയുടെ തീരത്ത്, ഓലഞ്ഞാലി കുരുവി തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം.

ഇന്ന് കലാകാരന്മാർക്ക് സോഷ്യൽ മീഡിയയിലൂടെ നല്ല പ്രചാരണം ലഭിക്കുന്നുണ്ടെന്നുള്ളത് പുതിയ തലമുറയ്ക്ക് അനുഗ്രഹീതമായ കാര്യമാണ്. മാത്രമല്ല നിരവധി കുട്ടികൾ ഇത്തരം രംഗങ്ങളിലേയ്ക്ക് കടന്നു വരുന്നുണ്ടെന്നും രാജേഷ് പറഞ്ഞു. ഇപ്പോൾ നാട്ടിൽ ആരംഭിച്ച മ്യൂസിക് ബാൻഡിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിവുള്ള കുട്ടികളെ വാർത്തെടുക്കാൻ മികച്ച ഒരു മ്യൂസിക് സ്‌കൂൾ തുടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും രാജേഷ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed