എ.പി­.എം ടെ­ർ­മി­നലു­കളിൽ സൈ­ബർ ആക്രമണം


മനാമ: ഖലീഫ ബിൻ സൽമാൻ തുറമുഖം നിയന്ത്രിക്കുന്ന എ.പി.എം ടെർമിനലുകളിൽ വൻ തോതിൽ സൈബർ ആക്രമണം.  ഗതാഗത −ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ പോർട്സ് ആൻഡ് മാരിടൈം അഫയേർസ് അണ്ടർ സെക്രട്ടറി അലി അൽ മജീദാണ് ഈക്കാര്യം വ്യക്തമാക്കിയത്.

ഖലീഫ ബിൻ സൽമാൻ പോർട്ട് ഓപ്പറേറ്റർ എല്ലാ മുൻകരുതലുകളും നടപടിക്രമങ്ങളും എടുത്തിട്ടുണ്ട്. ഇപ്പോഴുള്ള അവസ്ഥയെ നേരിടാനുള്ള ബദൽ പദ്ധതികളും സജീവമാക്കിയിട്ടുണ്ട്. പോർട്ടിലെ പ്രവർത്തനങ്ങളും സേവനങ്ങളും  ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പോർട്ട് ഓപ്പറേറ്റർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed