ഭീകരരുടെ താവളങ്ങൾ തകർത്തു

മനാമ: വ്യഴാഴ്ച നടന്ന ഭീകരവിരുദ്ധ നീക്കങ്ങളിൽ സുരക്ഷാ അധികാരികൾ ഭീകരരുടെ താവളങ്ങൾ തകർക്കുകയും സരായ അൽ അഷ്തറിലെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പബ്ലിക് സെക്യൂരിറ്റി മേധാവി മേജർ ജനറൽ താരിഖ് ബിൻ ഹസ്സൻ അൽ ഹസനാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോംബ് നിർമ്മിക്കുന്ന ഉപകരണങ്ങളും ഉയർന്ന ഗ്രേഡ് സ്ഫോടകവസ്തുക്കളും അൽ ദൈറിൽ നിന്ന് കണ്ടെത്തുകയും അവ നിർവ്വീര്യമാക്കുകയും ചെയ്തു.
സയ്്ദ് അഹ്മദ് മഹ്ദി കാദം (20), ഇസ ഹസ്സൻ ഇസ അലി (20), അലി ദാവൂദ് അഹമ്മദ് ദാവൂദ് അൽ അരാദി (21), ഹസ്സൻ ഷാക്കിർ ഹസൻ അലി (21), മൈഥം അലി ഹസ്സൻ അലി ഹസൻ (20), അബ്ദുള്ള അബ്ദുൾമഹദി ഹസ്സൻ അൽ അരാദി (24), ലോയ് ഹാനി സഊദ് ഹുസൈൻ അൽ മുമൻ (19), ഇറാൻ സ്വദേശിയായ 31കാരനായ ഹുസൈൻ അലി അഹമ്മദ് ദാവൂദ് എന്നിവരാണ് പിടിയിലായത്.