പ്രവാസി ഇന്ത്യക്കാരന്‍ ജീവനൊടുക്കി

മനാമ : സൽമബാദിൽ ഇന്ത്യൻ പ്രവാസി ജീവനൊടുക്കി. സ്വവസതിയിൽ വച്ചാണ് സംഭവം. ഒളിമ്പിക് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായ രാജേഷ് ബട്ടു എന്നയാളെയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നതായി സഹപ്രവർത്തകർ പറയുന്നു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.