ഇന്ത്യക്കാരൻ അൽ ജസീർ ബീച്ചിൽ മുങ്ങി മരിച്ചു

മനാമ : അൽ ജസീർ ബീച്ചിൽ തിങ്കളാഴ്ച ഇന്ത്യൻ പ്രവാസി മുങ്ങിമരിച്ചു. അൽഫാജർ ഗാരേജിലെ ടെക്‌നീഷ്യൻ ജസ്പാൽ സിങ്ങാണ് മരിച്ചത്. സംഭവത്തക്കുറിച്ച് വ്യക്തതയില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴികയുള്ളു എന്നും അധികൃതർ പറഞ്ഞു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.
ജൂണ് 27 നും സമാനമായ സംഭവം നടന്നിരുന്നു. കൂഹ്ജി കോൺട്രാക്റ്റിങ്ങ് കന്പനിയിലെ സൂപ്പർവൈസർ കബീസ് അബ്ദുൽ ജലീൽ (32) നെസ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.