നോർക്ക തിരിച്ചറിയൽ കാർഡ് ക്യാന്പയിൻ 16ന് അവസാനിക്കും
മനാമ : നോർക്ക റൂട്ട്സിന്റെ ബഹ്റൈൻ ചാപ്റ്ററുമായി ചേർന്ന് വിശ്വകലാ സാംസ്കാരിക വേദി ബഹ്റൈൻ മെയ് 5ന് ആരംഭിച്ച നോർക്ക തിരിച്ചറിയൽ കാർഡിന്റെ രണ്ടാം ഘട്ട ക്യാന്പയിൻ പ്രവർത്തനം ജൂൺ 16 (വെള്ളിയാഴ്ച) അവസാനിക്കുന്നതാണെന്ന് വിശ്വകലാ ഭാരവാഹികൾ അറിയിച്ചു.
18 വയസ് മുതൽ 60 വയസ് വരെയുള്ള ഏതൊരു മലയാളിക്കും തിരിച്ചറിയൽ കാർഡ് എടുക്കാവുന്നതാണ്. തിരിച്ചറിയൽ കാർഡിന് ഇനിയും അപേക്ഷിച്ചിട്ടില്ലാത്തവർ ജൂൺ 16ന് മുൻപായി ത്രിവിക്രമൻ (39056730, 33822295), അജയൻ പി.ആർ (33451917) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

