ഖത്തറി­നോട് അനു­ഭാ­വം പ്രകടി­പ്പി­ച്ചാൽ‍ ജയിൽ‍ ശി­ക്ഷ


മനാമ : ഖത്തറി­നോട് അനു­ഭാ­വം പ്രകടി­പ്പി­ച്ച് സോ­ഷ്യൽ‍ മീ­ഡി­യകളിൽ‍ പോ­സ്റ്റു­കളോ­, ട്വീ­റ്റു­കളോ­ ഇട്ടാൽ‍ അഞ്ച് വർ‍­ഷം വരെ­ തടവ് ശി­ക്ഷ അനു­ഭവി­ക്കേ­ണ്ടി­ വരു­മെ­ന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാ­ലയം അറി­യി­ച്ചു­. കഴി­ഞ്ഞ തി­ങ്കളാ­ഴ്ച്ച ബഹ്റൈൻ ഉൾ‍പ്പെ­ടയു­ള്ള ഗൾ‍ഫ് രാ­ജ്യങ്ങൾ തീ­വ്രവാ­ദ ബന്ധമാ­രോ­പി­ച്ച് ഖത്തറുമാ­യു­ള്ള നയതന്ത്രബന്ധം വി­ച്ഛേ­ദി­ച്ചതി­നെ­ തു­ടർ‍­ന്നാണ് ഈ തീ­രു­മാ­നം.

കഴി­ഞ്ഞ ദി­വസം യു.­എ.ഇ സമാ­നമാ­യൊ­രു­ തീ­രു­മാ­നമെ­ടു­ത്തി­രു­ന്നു­. അവി­ടെ­ 15 വർ‍­ഷം വരെ­ തടവും അഞ്ച് ലക്ഷം ദി­ർ‍­ഹം വരെ­ പി­ഴയു­മാണ് ശി­ക്ഷ. ഖത്തറി­ന്റെ­ ഔദ്യോ­ഗി­ക വി­മാ­നകന്പനി­യാ­യ ഖത്തർ‍ എയർ‍­വെ­യ്സി­ന്റെ­ ബഹ്റി­നി­ലെ­ സീ­ഫി­ലു­ള്ള ഓഫീ­സും ഗവൺ‍മെ­ന്റ് അടച്ചു­പൂ­ട്ടി­ സീൽ‍ വെ­ച്ചി­ട്ടു­ണ്ട്. ജൂൺ 19നകം ബഹ്റൈൻ വി­ട്ട് പോ­കാ­നു­ള്ള നി­ർ‍­ദ്ദേ­ശവും രാ­ജ്യത്ത് കഴി­യു­ന്ന ഖത്തർ‍ പൗ­രന്‍മാ­ർ‍­ക്ക് നൽ‍­കി­യി­ട്ടു­ണ്ട്.


ഇറാ­നു­മാ­യു­ള്ള ബന്ധം ഖത്തർ‍ അവസാ­നി­പ്പി­ക്കു­കയും, മേ­ഖലയി­ലെ­ ഭീ­കരവാ­ദ പ്രവർ‍­ത്തനങ്ങൾ‍ക്ക് നൽ‍­കി­ വരു­ന്ന സഹാ­യം നി­ർ‍­ത്തി­യാൽ‍ മാ­ത്രമേ­ ഈ പ്രശ്നത്തിന് പരി­ഹാ­രമു­ണ്ടാ­കു­കയു­ള്ളൂ­വെ­ന്ന് ബഹ്‌റൈൻ വി­ദേ­ശകാ­ര്യമന്ത്രി­ ഷെ­യ്ഖ ഖാ­ലിദ് ബിൻ അഹമദ് അൽ‍ ഖലീ­ഫ ഇന്നലെ­ ഒരു­ പ്രമു­ഖ അറബ് പത്രത്തിന് നൽ‍­കി­യ അഭി­മു­ഖത്തിൽ‍ വ്യക്തമാ­ക്കി­യി­രു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed