കു­റഞ്ഞ വരു­മാ­നക്കാ­ർ­ക്ക് അനു­ഗ്രഹമാ­യി­ നോ­ന്പ് തു­റകൾ


മനാമ : കു­റഞ്ഞ വരു­മാ­നക്കാ­രാ­യ തൊ­ഴി­ലാ­ളി­കൾ­ക്ക് അനു­ഗ്രഹമാ­യി­ മാ­റു­കയാണ് ബഹ്‌റൈ­നി­ലെ­ സമൂ­ഹ നോ­ന്പ്തു­റകൾ. വി­വി­ധ സംഘടനകളു­ടെ­യും മസ്ജി­ദു­കളു­ടെ­യും ആഭി­മു­ഖ്യത്തിൽ ജാ­തി­മത ഭേ­ദമന്യേ­ ഒരു­ക്കു­ന്ന നോ­ന്പ് തു­റകളിൽ ദി­നംപ്രതി­ ആയി­രക്കണക്കിന് ആളു­കൾ എത്തി­ച്ചേ­രു­ന്നു­ണ്ട്. മലയാ­ളി­ സമൂ­ഹത്തി­ന്റെ­ നി­രവധി­ സംഘടനകളും പല സ്ഥലങ്ങളിൽ ദി­വസേ­ന നോ­ന്പ് തു­റക്കൽ സംഘടി­പ്പി­ച്ചു­വരി­കയാ­ണ്.


പല കന്പനി­കളി­ലും കു­റഞ്ഞ വരു­മാ­നക്കാ­രാ­യ തൊ­ഴി­ലാ­ളി­കൾ ഖു­ബ്ബൂ­സും ലേ­ബർ ക്യാന്പു­കളിൽ നി­ന്ന് ലഭി­ക്കു­ന്ന ഭക്ഷണവും കൊ­ണ്ട് ജീ­വി­തം തള്ളി­ നീ­ക്കു­ന്പോൾ നോ­ന്പ് തു­റകളിൽ വി­വി­ധതരം ഭക്ഷണ പാ­നീ­യങ്ങളും പഴവർ­ഗ്ഗങ്ങളും വ്യത്യസ്ത തരത്തി­ലു­ള്ള നോ­ന്പ് വി­ഭവങ്ങളും വി­തരണം ചെ­യ്യു­ന്നത് അവർ­ക്ക് അനു­ഗ്രഹമാ­കു­ന്നു­. പല ക്യാ­ന്പു­കളി­ലും സംഘടനകൾ ഭക്ഷണം എത്തി­ച്ചു­ കൊ­ടു­ക്കു­കയും ചെ­യ്യു­ന്നു­ണ്ട്. സംഘടനകളു­ടെ­ ആഭി­മു­ഖ്യത്തിൽ മതസൗ­ഹാ­ർ­ദ്ദ സമ്മേ­ളനങ്ങളും നടന്നു­ വരു­ന്നു­. ബഹ്‌റൈ­നി­ലെ­ വി­വി­ധ സംഘടനാ­ നേ­താ­ക്കൾ­ക്കും പൊ­തു­ പ്രവർ­ത്തകർ­ക്കും കൂ­ടി­ച്ചേ­രാ­നും സൗ­ഹൃ­ദങ്ങൾ ഊട്ടി­യു­റപ്പി­ക്കാ­നു­ള്ള വേ­ദി­കളും കൂ­ടി­യാണ് ഇഫ്താർ സംഗമങ്ങൾ.

ഇഫ്താർ സംഗമങ്ങളിൽ ബാ­ക്കി­ വരു­ന്ന ജ്യൂ­സു­കളും ഭക്ഷണ സാ­ധനങ്ങളും പെ­ട്ടെ­ന്ന് തന്നെ­ ലേ­ബർ ക്യാ­ന്പു­കളി­ലും പാ­വപ്പെ­ട്ട തൊ­ഴി­ലാ­ളി­കൾ­ക്കും എത്തി­ച്ചു­ കൊ­ടു­ക്കാ­നും ചി­ല സന്നദ്ധ സംഘടനകൾ മു­ന്നോ­ട്ട് വന്നതും ശ്രദ്ധേ­യമാ­ണ്. എന്നി­രു­ന്നാ­ലും ചി­ല സ്ഥലങ്ങളി­ലെ­ങ്കി­ലും ഭക്ഷണ ധൂ­ർ­ത്ത് ഉണ്ടാ­കു­ന്നു­ണ്ട്. കഴി­യു­ന്നത്ര ഭക്ഷണം പാ­ഴാ­ക്കാ­തെ­ നോ­ക്കാ­നും ബാ­ക്കി­ വരു­ന്ന ഭക്ഷണങ്ങൾ ആവശ്യക്കാ­ർ­ക്ക് എത്തി­ക്കു­ന്നതി­നും സംഘാ­ടകർ പ്രത്യേ­കം ശ്രദ്ധി­ക്കണമെ­ന്നും പണ്ധി­തന്മാർ അഭ്യർ­ത്ഥി­ച്ചു­.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed