മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് പേപ്പാറയിലും പാലോടും വനംവകുപ്പ് അക്കേഷ്യമരം നടുന്നു
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് പേപ്പാറയിലും, പാലോട് റെയ്ഞ്ച് മേഖലയിലും വനംവകുപ്പ് അക്കേഷ്യമരം നടുന്നു. പ്രദേശവാസികളുടെ എതിര്‍പ്പും അക്കേഷ്യമരത്തിന്റെ ദൂഷ്യവും കണക്കിലെടുക്കാതെയാണ് വനംവകുപ്പ് മരം നട്ടുപിടിപ്പിക്കുന്നത്.
ഹര്‍ത്താല്‍ ദിനത്തില്‍ തൈകള്‍ എത്തിച്ചാണ് പാലോട് റെയ്ഞ്ച് മേഖലയില്‍ വനംവകുപ്പ് അക്കേഷ്യ മരം നട്ടുപിടിപ്പിക്കുന്നത്. വനംവകുപ്പിന്റെ നടപടിയ്ക്കെതിരെ പാലോട് പ്രതിഷേധം നടക്കുകയാണ്. പേപ്പാറ സംഭരണിയുടെ വ്യഷ്ടി പ്രദേശങ്ങളില്‍ അക്കേഷ്യ മരം നട്ടുപിടിപ്പിച്ചാല്‍ ജല നഷ്ടം, മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും ഇത് തടയാന്‍ സംഭരണികളുടെയും നദികളുടെയും വൃഷ്ട്രി പ്രദേശത്ത് അക്കേഷ്യ, യൂക്കാലി, മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കരുതെന്ന് നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയിരുന്നു.
പേപ്പര്‍ നിര്‍മ്മാണ കമ്പനിയുമായി സോഫ്റ്റ് വുഡ് നല്‍കാനുള്ള കരാര്‍ വനംവകുപ്പിനുണ്ട്. ഇത് പ്രകാരം 2020 വരെയുള്ള സോഫ്റ്റ് വുഡ് നല്‍കാന്‍ അക്കേഷ്യ മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടിവരുമെന്ന് വനം മന്ത്രി പറഞ്ഞിരുന്നു. അക്കേഷ്യ മരങ്ങള്‍ ഒറ്റയടിയ്ക്ക് വെട്ടിമാറ്റേണ്ടെന്ന് നിലപാടാണ് വനം മന്ത്രി കെ.രാജുവിന്‍റേത്.

