മൊബൈൽ റെസ്റ്റോറന്റുകൾക്ക് ഗവണ്മെന്റ് നിയന്ത്രണമേർപ്പെടുത്തുന്നു


മനാമ : രാജ്യത്ത് ട്രക്കുകളിലും മറ്റുമായി പ്രവർത്തിക്കുന്ന മൊബൈൽ റെസ്റ്റോറന്റുകൾക്ക് ഉടൻ തന്നെ ഗവണ്മെന്റ് നിയന്ത്രണമേർപ്പെടുത്തും. ഭക്ഷണസാധനങ്ങൾ വഹിച്ചു കൊണ്ടുള്ള ട്രക്കുകൾ രാജ്യത്ത് കൂടുതൽ വളർന്നു വരുന്ന സാഹചര്യത്തിൽ ഇതിനു നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം ഇന്നലെ ഇൻസ്റ്റാഗ്രാമിൽ അറിയിക്കുകയായിരുന്നു.
 
ബഹ്‌റിൻ സമൂഹത്തിൽ ഇത്തരം ട്രക്കുകളുടെ ജനപ്രീതി വർദ്ധിച്ചു വരികയാണ്. അതിനാൽ തന്നെ ഭാവിയിൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ റസ്റ്റോറന്റുകൾ ഈ മേഖലയിൽ ഉണ്ടാകും. അതുകൊണ്ട് ഇത്തരം റെസ്റ്റോറന്റുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള ഒരു പ്രമേയം ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രധാനമായും ബഹ്‌റിനി സംരംഭകർക്ക് പിന്തുണയാകുന്ന ഈ റസ്റ്റോറന്റുകൾ ഇപ്പോൾ ഒരു തരംഗമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ചെറുതാണെങ്കിലും ഇവ രാജ്യത്തിൻറെ സാമ്പത്തികവ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാണ്. ഇത്തരം സംരംഭങ്ങളെ ഉറപ്പായും പിന്തുണക്കുമെന്നും മന്ത്രാലയം അറിയിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed