മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായി: നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: കൊച്ചി മറെെന്‍ ഡ്രെെവില്‍ ശിവസേന പ്രവര്‍ത്തകര്‍ യുവതി യുവാക്കള്‍ക്കെതിരെ നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സംഭവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ശിവസേനയെ പ്രതിപക്ഷം വാടയ്ക്ക് എടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. പൊലീസ് ശിവസേനയ്ക്ക് ചൂട്ടു പിടിച്ചെന്ന് പ്രതിപക്ഷവും ആരോപിച്ചു.
എന്നാല്‍, പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലിറങ്ങിയതോടെ സഭ പ്രക്ഷുബ്ദമായി. ഇരുപക്ഷവും തമ്മില്‍ കെെയ്യാങ്കളിയിലേക്ക് നീണ്ടതോടെ ഇരുപക്ഷത്തെയും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭ താത്കാലികമായി നിര്‍ത്തിവച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു പ്രസാദമൂട്ടിനു കൊണ്ടുവന്ന 15000 ലിറ്റര്‍ ജലം പൊലീസ് നോക്കിനില്‍ക്കെ ഗുണ്ടകള്‍ മറിച്ചുകളഞ്ഞെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍, ഇതിനുപിന്നില്‍ കോണ്‍ഗ്രസും ലീഗുമാണെന്നാണ് ഗുരുവായൂര്‍ എം.എല്‍.എ അബ്ദുല്‍ ഖാദര്‍ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.