അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന 15കാരി മരണമടഞ്ഞു

മനാമ : വാഹനാപകടത്തെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 15കാരി ഇന്നലെ രാത്രി മരണമടഞ്ഞു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പാകിസ്ഥാനി പെൺകുട്ടി അറൂജ് ഖൈസർ ആണ് മരിച്ചത്.
തിങ്കളാഴ്‌ച രാവിലെ മഹൂസിൽ സ്‌കൂൾ ബസ് കാത്തു നിൽക്കുകയായിരുന്ന അറൂജിന്റെ ദേഹത്തേക്ക് നിയന്ത്രണം വിട്ട ഒരു കാർ വന്നിടിക്കുകയായിരുന്നു. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെയാണ് ആശുപത്രിയിലെത്തിച്ചത്. നിരവധി പ്രവാസി സന്നദ്ധപ്രവർത്തകരാണ് കുട്ടിയ്ക്ക് ആവശ്യമായ O-ve ഗ്രൂപ്പ് രക്തത്തിനായി ദാതാക്കളെ കണ്ടെത്താൻ തിങ്കളാഴ്ച മുതൽ പരിശ്രമിച്ചിരുന്നത്. വിരളമായ ഗ്രൂപ്പ് ആയിരുന്നിട്ടു കൂടി 40ഓളം യൂണിറ്റ് രക്തം പ്രവർത്തകർ കണ്ടെത്തി. എങ്കിലും അറൂജിന്റെ ജീവൻ രക്ഷിക്കാനായില്ല.