വെള്ളാപ്പള്ളി നടേശന്‍ കോളേജില്‍ വീണ്ടും വിദ്യാര്‍ഥിനിസമരം


കൊല്ലം: കൊല്ലത്ത് എസ്എന്‍ മെഡിക്കല്‍ ട്രസ്റ്റിന് കീഴിലുള്ള വെള്ളാപ്പള്ളി നടേശന്‍ നഴ്‌സിംഗ് കോളേജില്‍ വീണ്ടും വിദ്യാര്‍ഥിനിസമരം. മാനേജ്‌മെന്റ് സെക്രട്ടറി ജയദേവന്‍ മാധ്യമങ്ങളില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം.
അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തണമെന്നും, അനാവശ്യ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ സമരം നടത്തിയത്. ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷം മാനേജ്‌മെന്റ് സെക്രട്ടറി നടത്തിയ പ്രതികരണമാണ് വിദ്യാര്‍ഥിനികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങാന്‍ കാരണം.


പ്രതിഷേധം ശക്തമായപ്പോള്‍ അധ്യാപകരും, രക്ഷകര്‍ത്താക്കളും, വിദ്യാര്‍ഥി പ്രതിനിധികളും ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചു. അതേസമയം, സ്ഥലത്തില്ലാത്ത മാനേജ്‌മെന്റ് സെക്രട്ടറി തിരികെ എത്തി മാപ്പു പറഞ്ഞില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed